ഭൂമിയും കടന്ന്,
പാതാളത്തിലും ഇടം കാണാതെ
ഇരുളും വെളിച്ചവും അറിയാതെ
ഞാൻ താഴ്ന്നു പോകുമ്പോൾ
പ്രിയേ-
അനാഥത്വത്തെ കഴുവേറ്റി
നീയെനിക്കു സ്വാതന്ത്ര്യം തന്നു.
ഭീതിയിൽ ഞാൻ കൈ കാലിട്ടടിച്ചപ്പോൾ,
നിന്റെ പുഞ്ചിരിയുടെ അർത്ഥം
എന്റെ ചെവിയിലെ ചെമ്പരത്തിപ്പൂക്കളെ
എടുത്തെറിഞ്ഞ്
പകരം തുളസിക്കതിരു ചൂടിച്ചു.
എനിക്കു നന്ദിയുണ്ട്- ഒരുപാടു നന്ദി.
മരുഭൂമിയിലെ തളർച്ചയിൽ
ഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.
ഹൃത്തടത്തിന്റെ നനവിൽ
നീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.
എത്ര സുന്ദരം,
ReplyDeleteഒരു സ്വപ്നം പോലെ..
അരികിലൊരുപാട് നിഴലുകള്‍
ഏകയാ(നാ)ക്കപ്പെടുമ്പോള്‍
അതിനേക്കാള്‍
അനാഥത്വ ലോകമെനിക്ക് പ്രിയം
അതില്‍ നിന്‍
സാമീപ്യസ്വപ്നം നിറയുമ്പോഴാണ്
എന്റെ ലോകം
----------------
(നിത്യ സത്യം-മധുസൂദനന്‍)
പ്രണയം നന്മയുടെ പറുദീസയിലാണ് ഉത്ഭവിക്കുന്നത്
ReplyDeleteഒരു പ്രവാസിയുടെ ആകുലതകള്‍ എപ്പോഴുമിങ്ങനെയൊക്കെ തന്നെ. മുന്‍ തലമൂറയുടെ കഷ്ടപ്പാടുകളൊന്നുമറിയാതെ വളരുന്ന പുതു തലമുറയും.
ReplyDeleteനിന്റെ പ്രണയം എന്റെ ദാഹപരവേശങ്ങൾക്ക് മരുഭൂമിയിൽ കരുതൽ ജലമായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി,തീരെ കലമ്പാതെ, വളരെ പോസിറ്റീവായി സ്നേഹത്തിന്റെ അദൃശ്യമായ അപാരശക്തിയെ,വെ ളിച്ചത്തെ, സ്വാതന്ത്ര്യത്തെ, പരിശുദ്ധിയെ ഒക്കെ കവിതയിൽ നിറച്ചു! അഭിനന്ദനം!
ReplyDeleteസ്നേഹം , പ്രണയം
ReplyDeleteമനോഹരം
ആശംസകള്‍
എങ്ങും പ്രണയം പെയ്തിറങ്ങട്ടെ!
ReplyDeleteആശംസകള്‍
വളരെ നന്നായി.
ReplyDeleteനന്മകൾ സ്നേഹമായി വളരുന്നു...
ReplyDeleteപ്രണയസാഫല്യം! ഭ്രാന്തുപിടിപ്പിച്ച പ്രണയത്തിനൊടുവില്‍ തുളസിക്കതിര്‍ പോലെ പരിശുദ്ധമായ പ്രണയം തിരിച്ചുകിട്ടുമ്പോള്‍ കൈവരുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവുന്നതല്ല.
ReplyDeleteella nanmakalum nerunnu..
ReplyDeleteആശംസകള്‍ ...
ReplyDeleteഅവളുടെ പരിശുദ്ധമായ സ്നേഹമാണ് അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവനെ മനസ്സിലാക്കിയവള്‍, അവന്റെ ആത്മാവിനെ തൊട്ടറിഞ്ഞവള്‍. വിശുദ്ധമായ പ്രണയത്തില്‍ സ്നാനം ചെയ്യപ്പെട്ട കവിത.
ReplyDeleteഹൃത്തടത്തിന്റെ നനവിൽ
ReplyDeleteനീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.
വിശുദ്ധ പ്രണയം!
ഹ്രദ്യമായി
ആശംസകള്‍!
മരുഭൂമിയിലെ തളർച്ചയിൽ
ReplyDeleteഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.
എല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്ന ജീവിതം.
പ്രണയം മരുഭൂമിയിലും പ്രളയം കൊണ്ടുവരുന്നു.
ReplyDeleteമരുഭൂമിയിലെ കിനാവില്‍ മക്കള്‍ ജനിച്ച് പറുദീസയില്‍ വളരട്ടെ.. !!
മരുഭൂമിയിലെ തളർച്ചയിൽ
ReplyDeleteഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.
നന്നായിട്ടുണ്ട് കവിത
ഹൃത്തടത്തിന്റെ നനവിൽ
ReplyDeleteനീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു
nalla kavitha..
മധുരം മധുരം ഈ പ്രണയം!
ReplyDeleteഹൃത്തടത്തിന്റെ നനവിൽ
ReplyDeleteനീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു
മനോഹരം.
കവിത നന്നായിരിക്കുന്നു മുകില്‍..
ReplyDeleteഇപ്പോള്‍ കാണാന്‍ കിട്ടുമോ ഇങ്ങനൊക്കെ,
ReplyDeleteപോസിറ്റീവായൊരു കവിത..
ReplyDeleteഅങ്ങനെയൊരു സ്നേഹം കൂടെയുള്ളപ്പോള്‍ എന്തിന് ഭയം അല്ലേ..
ഹൃത്തടത്തിന്റെ നനവിൽ
ReplyDeleteനീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.
ശരിയാണു വാര്‍മുകിലേ...
നന്‍മകള്‍ നേരുന്നു മുകിലെ.
ReplyDeleteനല്ല കവിതകള്‍ ഈ മനസ്സില്‍ നിന്നും ഉണ്ടാവട്ടെ.
അന്ത്യം എന്ന കവിതയുമായി ചേർത്ത് വായിക്കുമ്പോൾ ഒരു പൂർണ്ണത. വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ. എനിക്ക് എന്നെഴുതി നിനക്കെന്നായി. അല്ലെങ്കിൽ എനിക്കും നിനക്കും തമ്മിലെന്ത് ഭേദം എന്ന് കെ.ജി.ശങ്കരപ്പിള്ള ചോദിക്കുമ്പോലെ. എനിക്ക് നീയും നിനക്കു ഞാനും ആര്? എന്നിലെ നീയും നിന്നിലെ ഞാനും എങ്ങനെ? ഞാനും നീയും ഈ പ്രപഞ്ചത്തിലെ ചേർന്ന് എങ്ങനെ?അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ കവിത ഉന്നയിക്കുന്നുണ്ട്. മിഉകിലിന്റെ കവിതയിൽ ഈയിടെ ഇത്തിരി പരപ്പ് കൂടുതൽ ആണോ?
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനിശാസുരഭി: നന്നായി സുരഭി. നന്നായി പറഞ്ഞു.. ചേർച്ചയോടെ.
ReplyDeleteനന്ദി അരൂർ.
നന്ദി ശ്രീ
ശ്രിനാഥൻ: വളരെ നന്ദി.
നന്ദി ചെറുവാടി.
അതെ വാഴക്കോടൻ.പ്രണയം ഹൃദയങ്ങളിൽ നിവസിക്കട്ടെ.
സന്തോഷം ജ്യോ.
കലാവല്ലഭൻ: നന്ദി.
നന്ദി കളിക്കൂട്ടുകാരി. വളരെ നന്നായി പറഞ്ഞു.
ReplyDeleteസന്തു: നന്ദി. സന്തോഷം, സ്വാഗതം.
നന്ദി ജിതു
സന്തോഷംതത്തമ്മേ. തൃശൂർ സ്വപ്നത്തിനിടയ്ക്കും ഇവിടെ പറന്നു വന്നതിനു സ്പെഷൽ നന്ദി.
സന്തോഷം മുഹമ്മദ്കുഞ്ഞി.
റാജി: സന്റ്തോഷം റാംജി.
സന്തോഷം ബക്കർ.
സന്തോഷം മൊയ്തീൻ.
ReplyDeleteജാസ്മിക്കുട്ടി: വളരെ സന്തോഷം.
എച്മു: സന്തോഷം.
നന്ദി ശ്രീദേവി.
നന്ദി മനോരാജ്
സന്തോഷം റെയർ റോസ്.
പിന്നെന്താ അനീസ. അങ്ങനെയൊക്കെ ഉണ്ടാവും.ഉണ്ടാവട്ടെ.
ReplyDeleteഞാനിതെഴുതിയപ്പോൾ എന്റെ ഉള്ളിലൊന്നുണ്ടായിരുന്നു. പ്രവാസികളും നാട്ടിൽ കഴിയുന്ന അവരുടെ പ്രിയ പത്നിമാരും. ചിലയിടങ്ങളിലൊക്കെ പ്രവാസി പത്നിമാരെക്കുറിച്ചു വളരെ മോശമായെഴുതിക്കണ്ടു. വളരെ വിഷമം തോന്നി. രണ്ടുകൂട്ടരോടും, പ്രവാസികളായി അന്യനാട്ടില്പൊരിയുന്ന പുരുഷന്മാരോടും അവരുടെ സ്ത്രീകളോടും വളരെ സ്നേഹം തോന്നി.
നിങ്ങളുടെ പ്രിയപത്നിമാരുടെ പ്രണയംനിങ്ങളുടെ ഹൃദയത്തിൽ വസിക്കട്ടെ.അവളൂടെ ഭ്രമണകേന്ദ്രം നിങ്ങളുടെ ഹൃദയമല്ലാതെ വേറൊന്നും ഒരുകാലത്തും ആവില്ല എന്നു പറയാൻ തോന്നി..
തകരുന്ന ഒരു ഹൃദയത്തിനെ അവളുടെ പ്രണയം എങ്ങനെ വീണ്ടെടുത്തു തുളസിക്കതിരുചൂടിച്ചു എന്ന് അവളോടും പറയാൻ തോന്നി..
അതുകൊണ്ടു ശുപാപ്തിവിശ്വാസത്തോടെ നമുക്കു കരുതാം.അങ്ങനെയൊക്കെ ഉണ്ടാവട്ടെ എന്ന്.
അതെ റെയർ റോസ്. യാതൊരു ഭയവുംവേണ്ട.
ReplyDeleteനന്ദി, കുസുമം.
നന്ദി അക്ബർ.
നന്ദി സുരേഷ്. ശരിയാണോ? കൂടുതലെഴുതുന്നു, അല്ലെങ്കിൽ ആവശ്യത്തിൽ കൂടുതൽ വാക്കുകൾ വരുന്നു എന്നു തോന്നുന്നുണ്ടോ?
ആഴം കുറയുന്നു എന്നു തോന്നുന്നുണ്ടോ?
ശ്രദ്ധിക്കണം.(എന്നോടു തന്നെയാണു പറയുന്നത് കേട്ടോ)വളരെ നന്ദി അഭിപ്രായത്തിന്.
നന്ദി രഘുനാഥ്..
എല്ലാവരോടും സ്നേഹത്തോടെ.
അതി മനോഹരം, മോഹനം എന്ന് മാത്രം പറയട്ടെ.
ReplyDeleteവിശുദ്ധപ്രണയം എന്ന സ്വപ്നം തന്നെ എത്ര മനോഹരം മുകിലേ...
ReplyDeleteപ്രണയം അങ്ങനെ ആണ്. അവളുടെ ഹൃദയം എന്റെ പ്രാണന്റെ ജ്വാലയാകും.
ReplyDeleteഹൃത്തടത്തിന്റെ നനവിൽ
ReplyDeleteനീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.
ഹൃദയം നിറഞ്ഞ ആശംസകളോടെ..
നന്ദി സലാം.
ReplyDeleteകുഞ്ഞൂസ്, നന്ദി
സന്തോഷം ഭാനു. പ്രണയം അങ്ങനെയാണ്.
സന്തോഷം ഹാക്കർ വരവിന്. ബ്ലോഗ് വന്നു കണ്ടിരുന്നു. വിജ്ഞാനപ്രദം.
നന്ദി ജോയ്. സ്വാഗതം.
സ്നേഹത്തോടെ.
ഇങ്ങനെയൊക്കെ പറയണമെന്നുണ്ട് മുകിലേച്ചീ...ദാ ഒരു നെടുവീര്‍പ്പ് എന്നെ വിട്ടകന്നു :(
ReplyDeleteനന്ദി ജിപ്പൂസ്, അങ്ങനെയൊക്കെത്തന്നെ പറയൂ.
ReplyDeleteനന്ദി ആളവന്താൻ. സ്വാഗതം.
നന്നായിരിക്കുന്നു..കഴിയുമെങ്കില്‍
ReplyDeleteഇനി ഒന്ന് മെയില് അയക്കണേ
പുതിയ പോസ്റ്റ് ഇടുമ്പോള്..
നന്ദി, സുജിത്.
ReplyDeleteനന്ദി എന്റെ ലോകം. മെയിൽ അയയ്ക്കുന്ന ശീലം ഇല്ല. ഇനി തുടങ്ങണോ?
മുകിലേ, വരാൻ വൈകിയതിൽ ക്ഷമിക്കുക. ഒരു ബ്രേക്ക് എടുത്തതാ!! (ജോലിത്തിരക്കുമുണ്ടായിരുന്നു.). പ്രണയം എന്നതിനേക്കാൾ ഒരു അമ്മയുടെ സ്നേഹമല്ലേ വരികൾ നിറഞ്ഞു നിൽക്കുന്നത് എന്ന് തോന്നി. അങ്ങനെ ആണോ?? കവിത ഇഷ്ടപ്പെട്ടു. ഇനിയും വരാം..
ReplyDeleteThanks Happies,
ReplyDeleteകവിത കൊള്ളാം
ReplyDeleteഇത്തിരി പരന്നു പോയി
പ്രണയിച്ചു ഉപ്കെഷിക്കുന്നവര്‍ക്ക് ഈ പറുദീസയിയെ കുറിച്ച് പഠികേണ്ടി വരും