Saturday, November 27, 2010

നിന്റെയെല്ലാം എന്റെയാണ്.



നിന്റെയെല്ലാം എന്റെയാണ്.
നിന്റെ സ്വർണ്ണം,
നിന്റെ സ്വത്ത്,
നിന്റെ ശമ്പളം,
നിന്റെ ശരീരം,
നിന്റെ മക്കൾ,
നീ-
എല്ലാം എന്റെയാണ്.

എന്നാൽ-

നിന്റെ സഹനം,
നിന്റെ വിവേകം,
നിന്റെ സഹിഷ്ണുത,
നിന്റെ എളിമ,
നിന്റെ നിസ്വാർത്ഥത,
നിന്റെ വേദന,
ഇതൊന്നും എന്റെയല്ല.

എനിക്കൊട്ടു വേണ്ടതാനും.
.

65 comments:

  1. മുകിലേ ....
    വേണ്ട മോളെ വേണ്ട മോളെ...

    ReplyDelete
  2. നിന്റെ മക്കൾ,
    നീ-

    ഇതും കൂടി താഴെ ആവാമായിരുന്നു. എങ്കില്‍ പൂര്‍ത്തിയായേനെ.. :)

    ReplyDelete
  3. ഹാ..ഹാ..ഹാ...കലക്കി വാര്‍ മുകിലേ...

    ReplyDelete
  4. അയ്യോ.... അത് വേണോ?? കൊള്ളാം ഏതായാലും

    ReplyDelete
  5. എനിയ്ക്ക് വേണ്ടാ താനും!
    സത്യം.

    ReplyDelete
  6. ഈ കവിതയെ എങ്ങനെ വിശകലനം ചെയ്യണമെന്ന് ഒരു പിടീം കിട്ടണില്ലല്ലൊ, പക്ഷെ എല്ലാം മനസ്സിലായി :D

    ReplyDelete
  7. സത്യങ്ങള്‍ തന്നെ. രണ്ടാമത്തെ ഭാഗത്ത് “നിന്റെ സ്വപ്നങ്ങള്‍“ എന്നു കൂടി ചേര്‍ക്കാമല്ലേ?

    ReplyDelete
  8. അവന്‍റെ പ്രാതല്‍കിണ്ണത്തില്‍
    എന്‍റെ നിശ വിയര്‍തൊഴുകുന്നു

    സില്‍വിയ പ്ലാത്തിന്‍റെ വരികള്‍ ഓര്‍ത്തു പോകുന്നു....

    നന്നായിരിക്കുന്നു കവിത

    ReplyDelete
  9. നല്ല കവിത.
    ഒരു നാടകം കാണുന്നപോലെ തോന്നുന്നു.
    ആശംസകള്‍...

    ReplyDelete
  10. നേരെ തിരിച്ചും സംഭവിക്കുന്ന ചില സന്ദര്‍ഭങ്ങളും കണ്ടുവരുന്നു. പലതും കവിത പോലെ എങ്കിലും ചിലത് അല്ലാതെയും....
    ഇഷ്ടപ്പെട്ടു.
    ഭാവുകങ്ങള്‍.

    ReplyDelete
  11. നിന്റെ സഹനം,
    നിന്റെ വിവേകം,
    നിന്റെ സഹിഷ്ണുത,
    നിന്റെ എളിമ,
    നിന്റെ നിസ്വാർത്ഥത,
    നിന്റെ വേദന,
    ഇതൊന്നും എന്റെയല്ല.
    എനിക്കൊട്ടു വേണ്ടതാനും.

    കൊള്ളാം ഇതുനല്ല തമാശ.

    ReplyDelete
  12. അപ്പോള്‍ 'നിന്റെ സ്‌നേഹമോ'? അത് ഏതു കള്ളിയിലാ വരിക? പെണ്ണ് എന്നു വച്ചാല്‍ unconditional love(നിരുപാധിക സ്‌നേഹം) നല്‍കാന്‍ ബാദ്ധ്യസ്ഥയാണ് എന്നു വയ്പ്പ്. നമ്മുടെ ജീവിതത്തെ അവരവരുടെ അരിപ്പയില്‍ കൂടി അരിച്ചെടുത്തു കഴിയുമ്പോള്‍ ബാക്കിയാകുന്നത് ഇതെല്ലാം തന്നെ കാണൂ . എന്നാലും ഇത്ര സര്‍ക്കാസം വേണോ എന്റെ വാര്‍മുകിലേ?

    ReplyDelete
  13. Nente choolum kettum chattiyerum bayattathadiyum koodi koottamayirunnu...

    ReplyDelete
  14. നന്നായിട്ടുണ്ട് മുകിലേ, എങ്കിലും രണ്ടാമത്തെ സെറ്റിലെ കാര്യങ്ങളും എനിക്ക് വേണം, കാരണം അതുകൊണ്ടു മാത്രമാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്!

    ReplyDelete
  15. അങ്ങനെ പറയല്ലേ .........

    പറഞ്ഞു പോകും അല്ലെ ?

    ReplyDelete
  16. നിന്‍റെയെല്ലാം എന്‍റെയാണ്‍.
    'എന്‍റേതല്ലെന്ന്' മുകില്‍ പറഞ്ഞതും എന്‍റേതാണ്.
    വേണെങ്കി ഇച്ചിരി നീയുമെടുത്തോ..

    അപ്പോ 'നിങ്ങടേതല്ലെന്ന്' മുകില്‍ പറഞ്ഞതോ ?
    ബ ബ്ബ ബ്ബ.....ഹത് പിന്നെ :(
    അത് നമ്മെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി
    മുകില്‍ ചുമ്മാ പറയുന്നതല്ലേ.
    സില്ലി ഗേള്‍ .

    മുകിലേച്ചീ തമ്മില്‍ തല്ലിക്കരുത് കെട്ടാ.
    ജീവിച്ച് പോട്ട് :)

    ReplyDelete
  17. പണത്തിന്റേയും വീടിന്റെയും അവകാശങ്ങളുടേയുമെല്ലാം ഉടമസ്ഥന്‍ പുരുഷന്‍. പെണ്ണിന്‌ സ്വന്തമായി നിസ്വാർത്ഥതയും,
    വേദനയും, സഹനവും. ആനുകാലിക പ്രസക്തിയുള്ള രചന. സ്ത്രീ ജീവിതം
    കവിതയിലൂടെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. കലക്കി.

    ReplyDelete
  18. മുകിലേ ഹ..ഹ..സുന്ദരം ചിന്ന കവിത..
    എല്ലാം പറയാതെ പറഞ്ഞിരിക്കുന്നു...

    ഇത് തന്നാ ഞാന്‍ എഴുതിയത്..വിശദം ആയി..
    വെറുതെ ഒരു ഭര്‍ത്താവ്...ഈ സുഹൃത്തുക്കളോട്
    ഒന്ന് വന്നു നോക്കാന്‍ പറയൂ...

    ReplyDelete
  19. ആഹാ കൊള്ളാമല്ലോ ഇതിനേക്കാളൊക്കെ വലുതായിരുന്നു അവളുടെ കയ്യിലുള്ള സ്നേഹവും സ്വപ്നവും പ്രാർഥനയുമെല്ലാം അതേതായാലും ആര്ക്കെന്നു വെളിപ്പെടുത്താതെ ഇട്ടതു ശരിയായില്ല. വളരെ ലളിതം എന്നാൽ,വിശാലമായ അർഥ തലം... റാംജി സർ പറഞ്ഞത് പോലേയും സംഭവിക്കാട്ടോ.. ഇതിലെ വരികൾ കെട്ടിയ പെണ്ണു പറഞ്ഞായി മനസ്സിൽ കണ്ടപ്പോൾ അവളോട് എനിക്കു വെറുപ്പ് തോന്നി പോയി ഒരു പെണ്ണായതു കൊണ്ടാകും അല്ലെ...... ചിന്തിക്കാനുണ്ട് ഈ വരികളിൽ ചിരിക്കാനുണ്ട് ഈ വരികളിൽ ..കോപിക്കാനുണ്ട് ഈ വരികളിൽ, പ്രതീക്ഷിക്കാ‍നും ഇത്തിരിയില്ലെ ഈ വരികളിൽ?????????? അഭിനന്ദനങ്ങൾ....

    ReplyDelete
  20. നിന്റെ സ്വർണ്ണം,
    നിന്റെ സ്വത്ത്,
    നിന്റെ ശമ്പളം,
    നിന്റെ ശരീരം,
    അതെല്ലാം ഞാനെടുത്തോളാം,
    പിന്നെ,
    നിന്റെ സഹനം,
    നിന്റെ വിവേകം,
    നിന്റെ സഹിഷ്ണുത,
    നിന്റെ എളിമ,
    നിന്റെ നിസ്വാർത്ഥത,
    നിന്റെ വേദന,
    അതെല്ലാം നീയെടുത്തോ.
    അങ്ങനെയല്ലേ ഈലോകം,
    മുകിലേ?

    കവിത നന്നായിട്ടുണ്ട്,ആശംസകള്‍.

    ReplyDelete
  21. നന്നായിട്ടുണ്ട്... നിന്റെയെല്ലം എന്റെ. പക്ഷേ നീ മാത്രം അല്ല. മനോഹരം

    ReplyDelete
  22. മുകിലിന്റെ ചിന്ത നന്നായി. പക്ഷേ ഇതില്‍ ഒരു സാങ്കേതിക പ്രശ്നമുണ്ടല്ലോ ...നീ നിന്‍റെ മക്കള്‍ എല്ലാം എന്റെയാണ് എന്ന് പറയുമ്പോള്‍ നമ്മളൊന്നാണ് എന്ന ധ്വനിയില്ലേ .. അപ്പോള്‍പിന്നെ എല്ലാം എന്റെതും നിന്റെതുമല്ലേ . എല്ലാം നമുക്ക് സ്വന്തം .അങ്ങിനെ ചിന്തിക്കുമ്പോള്‍ മറ്റു വാക്കുകള്‍ക്കു പ്രസക്തിയുണ്ടോ ...പിന്നെ സ്വാര്‍ഥത. അതെല്ലാ മേഖലയിലുമില്ലേ അത് ആരുടെയും സ്വന്തമല്ലല്ലോ . ചിന്തയെ അങ്ങിനെയും ഒന്നു തിരിക്കൂ

    ReplyDelete
  23. *അജീവ്. നന്ദി
    *പദസ്വനം. എന്തിനാ മോളെ വേണ്ടെന്നാക്കുന്നത്? വേണംന്നു തന്നെയാവട്ടെ.
    *ചെറുവാടി: അതു പറയില്ല. അതൊക്കെ വേണം എന്നതിന്റെ ലിസ്റ്റിൽ ആവും പറച്ചിലിൽ.
    *കുസുമം: നന്ദി. കവിത രസിച്ചു കണ്ടതിൽ
    *നിശ്വാസം: പേടിച്ചുവോ? ഇങ്ങനെയൊക്കെയല്ലേ ലോകം?

    ReplyDelete
  24. *എച്മുക്കുട്ടി: നന്ദി. സമ്മതിച്ചതിന്.
    *നിശാസുരഭി: എന്തൊക്കെയാണാവോ മനസ്സിലാവുന്നത് നിശാസുരഭിക്ക്. ഒന്നും പുടി കിട്ടുന്നില്ല.
    *സാജൻ: നന്ദി വരവിന്.
    *സ്മിത: സത്യം അതും ചേർക്കാം. ആർക്കും വേണ്ടാത്തതാണു മറ്റൊരാളുടെ സ്വപ്നങ്ങൾ.. നിന്റെ സ്വപ്നങ്ങൾ എന്റേയും സ്വപ്നങ്ങളാകുന്ന ഒരു കാലം.... ഹാ..

    ReplyDelete
  25. *റോണാൾഡ്: റൊണാൾഡിന്റെ പേരു കാണാതെ കമന്റു വായിച്ചിരുന്നെങ്കിൽ ഞാൻ വിചാരിച്ചേനെ ഇതു എൻ ബി സുരേഷിന്റെ വരവാണെന്ന്. പല പ്രസിദ്ധരേയും കൊണ്ടു ഇങ്ങനെ ചുറ്റിക്കറങ്ങുന്നതു പതിവ് സുരേഷാണ്. റോണാൾഡിനും വായനയുടെ ബലമുണ്ടെന്നു കണ്ടു സന്തോഷം..
    *പുഷ്പാംഗദ്: നന്ദി. സന്തോഷം.
    *റാംജി: നന്ദി. ശരിയാണ്. തിരിച്ചും ആവാം ഇക്കാര്യങ്ങൾ.
    മൊയ്തീൻ: നല്ല തമാശയാണല്ലേ ജീവിതം? ശരിയാണ്..

    ReplyDelete
  26. വല്ലാത്ത പണിയായിപ്പോയി മുകിലേ, ഞങ്ങൾ പുരുഷന്മാരൊന്നും അത്ര മോശക്കാരല്ലാ ട്ടോ . ഞങ്ങൾ എന്തെല്ലാം നിങ്ങൾക്കു തരുന്നു. ഞങ്ങളുടെ മക്കളെ, വിയർപ്പിനെ , വിഴുപ്പിനെ, വ്യാകുലതകളെ,വഞ്ചനകളെ, മധുരവചനങ്ങളെ ഒക്കെ... എന്നിട്ടും...

    ReplyDelete
  27. നീ തരുന്നതൊക്കെ എന്റേത്.
    നിനക്കുള്ളതൊക്കെ നിന്റേത്.
    ഞാൻ പാവം
    സ്വാർത്ഥത തൊട്ടു തീണ്ടാത്ത മര്യാദാ പുരുഷോത്തമൻ.
    അല്ലേ, സത്യം പറയണം.

    ReplyDelete
  28. ആഹാ നല്ല മിടുക്കി കുട്ടികളായാല്‍ ഇങ്ങനെ വേണം

    ReplyDelete
  29. ഇതാണ് കത്തുന്ന മെഴുകുതിരി

    ReplyDelete
  30. മൈത്രേയി: സ്നേഹം വേണമെന്നു നിർബന്ധമാർക്കാണ് മൈത്രേയി? കാര്യങ്ങൾ കുശാലായി നടന്നാൽ പോരെ?

    സൈഫ്: സൈഫ് പറഞ്ഞ കാര്യങ്ങൾ ഏതു കള്ളിയിലാണു ചേർക്കേണ്ടതെന്നു പറഞ്ഞില്ല!

    ശ്രീനാഥൻ: സന്തോ‍ഷം. ഒരു നിമിഷം ഓർത്തു എല്ലാം ല്ലേ?

    ജംഷി: അതു തന്നെ എങ്ങനെ പറയാതിരിക്കും?

    ReplyDelete
  31. ജിപ്പൂസ്: സംഭാഷണം എനിക്കിഷ്ടപ്പെട്ടു. ഇങ്ങനെ പറ്റിച്ചു പറ്റിച്ചു ജീവിക്കാം ല്ലേ?

    വായാടി: നന്ദി തത്തമ്മേ.

    എന്റെ ലോകം: ശരിയാണ്. എല്ലാവരും ആ പോസ്റ്റു വായിക്കേണ്ടതാണ്. അപ്പോ അറിയും എന്താ സുഖംന്ന്.

    ഉമ്മു അമ്മാർ: സ്നേഹവും സ്വപ്നവും പ്രാർത്ഥനയും നിനക്കു വേണമെങ്കിൽ ഇതൊക്കെ തന്നോ എന്നു കൂട്ടിച്ചേർക്കാം ല്ലേ..

    അപ്പച്ചൻ ഒഴാക്കൽ: അതുതന്നെയാണു ഞാനും ചോദിക്കുന്നത്.

    ReplyDelete
  32. അഞ്ജു അനീഷ്: നന്ദി അഞ്ജു.

    അബ്ദുൾഖാദർ: അബ്ദുൾഖാദർ പറഞ്ഞ ടെക്നിക്കൽ പ്രോബ്ലത്തിനപ്പുറത്താവണം കവിത എന്നാണു എന്റെ ആഗ്രഹം.

    എം ആർ അനിലൻ: എന്തെല്ലാം തരുന്നുല്ലേ പകരം. സത്യം.

    ReplyDelete
  33. കലാവല്ലഭൻ: സത്യം പറഞ്ഞു...

    സാബിബാവ : നന്ദി സാബിബാവ.

    കുരാക്കാരൻ: സന്തോഷം വരവിന്.

    ജയിംസ് സണ്ണി പാറ്റൂർ:സന്തോഷം. അല്പം വെളിച്ചം ഈ മെഴുകുതിരി നൽകിയെങ്കിൽ..

    ReplyDelete
  34. നല്ല കവിത.
    എന്റെ സംശയം ഇതാണ്‌
    എഴുത്തുകാരിയുടെ സ്ഥാനത്
    ഒരു എഴുത്തുകാരന്‍ ആണെങ്കില്‍ ഈ കവിത എങ്ങനെ വായിക്കപ്പെടും.
    സത്യത്തില്‍ ഈ നിന്റെ എന്ന പറച്ചില് തന്നെ എന്റെ അല്ലാത്തതോണ്ടല്ലേ.
    പിന്നെ പിടിച്ച് വാങ്ങി ജീവിക്കുന്നു.
    ഞാന്‍ തന്നെയാണ്‌ എന്റെ കവിത എന്ന പ്രഖ്യാപനത്തിനും
    തുടരെഴുത്തിനും
    ഭാവുകങ്ങള്‍

    ReplyDelete
  35. ee varikal nalkunna sandesham valuthaanu.

    ReplyDelete
  36. ഷിനോദ്: പുരുഷപക്ഷത്തുനിന്നും ഇതു വായിക്കാം. പക്ഷേ സ്ത്രീ പക്ഷത്തു നിന്നുള്ള വായന വേഗത്തിൽ ആവാഹിക്കപ്പെടുന്നു. അനുഭവങ്ങളുടെ അല്ലെങ്കിൽ വസ്തുതകളുടെ ആഴമാവാം.
    ‘ഞാൻ തന്നെയാണു എന്റെ കവിത’. അതു ആലോചിക്കേണ്ട വിഷയമാണല്ലോ. എല്ലായ്പോഴും ഞാനാവില്ലല്ലോ.. നമ്മളല്ലേ ആവൂകയുള്ളൂ. ഞാനിലൂടെ നമ്മളെ കാണാം. അല്ലെങ്കിൽ നമ്മളിലൂടെ ഞാനിനെ കാണാം.

    സുജിത്: നന്ദി സുജിത്,നല്ല വാകുകൾക്ക്.

    സ്നേഹത്തോടെ.

    ReplyDelete
  37. കുറഞ്ഞ വരികളില്‍ മുകില്‍ വരച്ചിട്ട ജീവിത ചിത്രത്തെ എങ്ങിനെ നിര്‍വചിച്ചാലും തെളിഞ്ഞു വരുന്നത് മനുഷ്യരിലെ സ്വാര്‍ഥതയുടെ വികൃത മുഖമാണ്.

    (ഓ ടോ - "ഒറീസയിലെ ഉണ്ണി" മിന്നു സ്കൂളില്‍ ചൊല്ലി. കവിതയിലെ പ്രമേയത്തെ ടീച്ചേര്‍സ് ഏറെ പ്രശംസിച്ചു).

    ReplyDelete
  38. അങ്ങനെ വേണ്ടാന്ന് പറഞ്ഞു പോയാല്‍ എങ്ങനാ

    ReplyDelete
  39. ninteyellaam enteyanu....... nannayi paranjirikkunnu..... aashamskal...........

    ReplyDelete
  40. അയ്യയ്യോ ഇവിടെ ഇങ്ങനെയൊരു കിടിലന്‍ കവിത ഉണ്ടായിരുന്നത് നേരത്തെ കാണാത്തത് കഷ്ടമായി ..
    ചിലപ്പോള്‍ എത്ര സഹന ശീലര്‍ക്കും ഇങ്ങനെയൊരു ചിന്ത വന്നേക്കാം ..സ്ത്രീ പക്ഷത്തു നിന്നുള്ള ee എഴുത്ത് ഇഷ്ടമായി .

    ReplyDelete
  41. ഇതിനെയാണോ പെണ്ണെഴുത്ത് എന്ന് പറയുന്നത്?
    എല്ലാം 'നിന്റെതാണ്' എന്ന് എഴുതിയിരുന്നെങ്കില്‍ എളുപ്പമായേനെ..
    നല്ല എഴുത്ത്
    ഭാവുകങ്ങള്‍

    ReplyDelete
  42. അക്ബർ: ശരി തന്നെ.
    വളരെ സന്തോഷം അക്ബർ നല്ല വാർത്തയ്ക്ക്. എന്നാലും പാവം മിന്നൂസിനു സമ്മാനം കിട്ടിക്കാണില്ലല്ലേ. സങ്കടമായോ ആവോ.
    ഒഴാക്കൻ: ഞാനല്ലന്നേ പറയുന്നേ. ഈ ലോകമാണ്.
    ജയരാജ്: സന്തോഷം ജയരാജ്.
    രമേശ് അരൂർ: സന്തോഷം.. ആറ്റിക്കുറുക്കി നോക്കുമ്പോൾ അവസാനം ഇങ്ങനെയൊക്കെയാണു കാണുക.
    ഇസ്മായിൽ കുറുമ്പടി: അങ്ങനെ എങ്ങനെ പറയും? ചിലതൊക്കെ എന്റേതല്ലേ? പെണ്ണെഴുത്താണോ ആണെഴുത്താണോ എന്നൊന്നും അറിയില്ല ഇസ്മയിൽ. പൊതുവെ മനുഷ്യസ്വഭാവം, സ്വാർത്ഥതകൾ ഇങ്ങനെയൊക്കെയാണ് എന്നേ അറിയൂ.
    ഭാനു കളരിയ്ക്കൽ: സന്തോഷം ഭാനു.

    ReplyDelete
  43. അത്ഭുതമെന്നു പറയാം .. ഭാര്യയുമായി ടെലിഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കവിത കാണുന്നത് ... ഞാന്‍ അത് ഉറക്കെ അവള്‍ക്ക് വായിച്ചു കൊടുത്തു... അവള്‍ പറഞ്ഞ മറുപടി.. “അത് നന്നായിട്ടുണ്ടല്ലോ അല്ലങ്കിലും എന്‍റെ വേദന നിങ്ങള്‍ക്ക് വേണ്ടല്ലോ “ എന്നാണ്.... ഞാന്‍ പറഞ്ഞു കവിത സത്യമാണ് പക്ഷെ എനിക്ക് അങ്ങനയല്ല.. എന്ന് ...
    ( അവള്‍ വിശ്വസിച്ചോ ആവോ )

    കവിത നന്നയിരിക്കുന്നു... സത്യം മാത്രം ...

    ReplyDelete
  44. സന്തോഷം ഹംസ. കവിതകൾ മനസ്സിലാവുന്ന ഒരു ഭാര്യ ഉണ്ട് കൂട്ടിനു എന്നറിഞ്ഞതിൽ സന്തോഷം. എന്റെ സ്നേഹാന്വേഷണം.

    ReplyDelete
  45. എപ്പോഴുമില്ല ചിലപ്പോള്‍ ...
    അതെ ചിലപ്പോള്‍ മാത്രം
    എല്ലാം അവള്‍ക്കാണ്..

    ReplyDelete
  46. നന്നായിരിക്കുന്നു കവിത

    ReplyDelete
  47. *ജുനൈത്: ശരിയാവും.
    *മനഫ്: മനഫ് പറഞ്ഞതും.
    *റ്റോംസ്: നന്ദി റ്റോംസ്.
    സ്നേഹത്തോടെ.

    ReplyDelete
  48. നന്നായിരിക്കുന്നു.. വേറിട്ട ചിന്ത...

    ReplyDelete
  49. നന്ദി വേണുഗോപാൽജി.

    ReplyDelete
  50. കറക്റ്റ് മുകിലെ കറക്റ്റ്.
    പരമമായ സത്യമാണ് മുകില്‍ വിളിച്ചു പറഞ്ഞിരിക്കുന്നത്.
    ചിന്താവിഷ്ടയായ ശ്യാമളയും, വെറുതെ ഒരു ഭാര്യയും ഒക്കെ ഓര്‍ത്തു.

    ReplyDelete
  51. നിന്നിലെ നിന്നെ ആര്‍ക്കും വേണ്ട..സത്യം വിളിച്ചു പറയുന്ന വരികള്‍..ഏറെ ഇഷ്ടമായി

    ReplyDelete
  52. സന്തോഷം ഹാപ്പീ‍സ്. തിരിച്ചുവന്നോ ദർശനം കഴിഞ്ഞ്?
    നന്ദി ശ്രീദേവി.
    സ്നേഹത്തോടെ.

    ReplyDelete
  53. അതെ തിരിച്ചു വന്നിട്ട് കുറച്ചു ദിവസായി.
    തിരക്കായിരുന്നു പോയി വന്നിട്ട്.
    സുഖമല്ലേ?

    ReplyDelete
  54. നിന്റെതും എന്റെതും കഴിഞ്ഞു നമ്മുടേത്‌ എന്നും ഞങ്ങളുടേത് എന്നും പറയാന്‍ ആരും ഉണ്ടാകില്ലേ .

    ReplyDelete
  55. ok ഹാപ്പീസ്.
    സന്തോഷം ശ്രീ. അങ്ങനെയുണ്ടാവട്ടെ. അങ്ങനെത്തന്നെയാണു ആഗ്രഹിക്കുന്നത്.
    സ്നേഹത്തോ‍ടെ.

    ReplyDelete
  56. രണ്ട് പങ്കാളികളിൽ ആർക്കും എപ്പോഴും പറയാവുന്ന ഒരു വാദഗതിയാണിത്. ആണിനാണ് കൂടുതൽ ആധികാരികത പറയാൻ.

    കവിത പ്ലയിൻ ആയോ.

    ഒരുതരം ഉള്ളിനെ തിരസ്കരിക്കുന്ന ജീവിതസാഹചര്യമാണിത്.

    എല്ലാറ്റിൽ നിന്നും അംശങ്ങൾ മാത്രം മതി നമുക്കെല്ലാം അല്ല്ലേ.

    കുറച്ച് ഡെപ്ത്തിൽ കുറച്ചുകൂടി എലാബറേറ്റ് ചെയ്യാമായിരുന്ന പ്രമേയമായിരുന്നു.

    വല്ലാത്ത ഒരു തിടുക്കം കവിതയിൽ കാണുന്നു.

    ReplyDelete
  57. നന്ദി സുരേഷ്. 2011 ൽ ശ്രദ്ധിച്ചെഴൂതാൻ ശ്രമിക്കണം എന്നു വിചാരിക്കുന്നുണ്ട്.

    സ്നേഹത്തോടെ.

    ReplyDelete
  58. വേണ്ട എന്ന് പറയുകയെങ്കിലും ചെയ്തല്ലോ സന്തോഷം.

    ReplyDelete
  59. ഭൂരിപക്ഷം ഭര്‍ത്താക്കന്മാര്‍ക്കും പെണ്ണിന്‍റെ സഹനവും നിസ്വാര്‍ത്ഥതയുമാണ് വേണ്ടതെന്ന് തോന്നുന്നു....ഇതുരണ്ടുമില്ലെങ്കില്‍ ഏതു പുണ്യവാളനാണ് ഒരു പെണ്ണിനെ സഹിക്കുക?????

    ReplyDelete