ആനചുട്ടത്
എന്താണു ഡിഷ്?
ആന ചുട്ടത്.
ഇന്നലെ എന്തായിരുന്നു?
ഒട്ടകം ചുട്ടത്.
ഞാൻ റൊട്ടി വിളമ്പി.
ഇന്നു റൊട്ടിയ്ക്കു
ആട്ട കുഴച്ചപ്പോൾ
ഞാനുണ്ടാക്കിയ ശില്പം
ആനയുടേതായിരുന്നു.
ഇന്നലെ ഒട്ടകത്തിന്റേതും.
----
ഒറ്റമൂലി
പ്രണയത്തിന്റെ ഒരു നീറ്റൽ
ഹൃദയമിടിപ്പു നിലയ്ക്കാതിരിക്കാനുള്ള
ഉത്തമൌഷധമാണ്.
ലബോറട്ടറി
ഞാനൊരു ലബോറട്ടറി തയ്യാറാക്കി വച്ചിട്ടുണ്ട്. അനേകവർഷങ്ങൾക്കു മുമ്പ്. ഒരു വലിയ കുളമാണെന്റെ ലാബ്. രണ്ടു വ്യക്തികളെ എടുത്ത് അതിൽ ആരെയാണെനിക്കു കൂടുതലിഷ്ടം എന്ന ശങ്ക തീർക്കാൻ അവരെ എന്റെ ലാബിൽ കൊണ്ടുപോയി കുളത്തിലിടും. രണ്ടുപേർക്കും നീന്തലറിയില്ല എന്നതു ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ എനിക്കവരെ രക്ഷിക്കാം. പക്ഷേ ഒരാളെയേ രക്ഷിക്കാൻ പറ്റൂ. എന്റെ സ്നേഹപരീക്ഷയാണ്. വളരെ പ്രിയപ്പെട്ടവരെയൊക്കെ ഞാൻ ഇങ്ങനെ കുളത്തിലിട്ടിട്ടുണ്ട്. അവസാനം തീരുമാനിക്കാൻ വയ്യാതെ ഭ്രാന്തുപിടിച്ചു ലാബടച്ച് തക്കോലിട്ടു അഞ്ചാറു പൂട്ടുപൂട്ടി ഓടിപ്പോയിട്ടുണ്ട്…
എന്താ കളം മാറി കളിക്കുന്നത്.
ReplyDeleteഇങ്ങനുള്ള പരീക്ഷണം വേണ്ട, കേട്ടോ.
ചുട്ടുവച്ചതെല്ലാം വളരെ രുചികരമായ വിഭവങ്ങള്‍..
ReplyDeleteഇന്നലെ ഒട്ടകം, ഇന്ന് ആന. നാളെ?
ReplyDeleteലാബ് - ആ ഐഡിയ കൊള്ളാം.
[ഇടയ്ക്ക് ഇത്തരം വ്യത്യസ്തതകളുമാകാമെന്നാണ് എനിയ്ക്കു തോന്നുന്നത്]
കൊള്ളാം ...നല്ല പരീക്ഷണം :)
ReplyDeleteഇഷ്ടം തോന്നിയവരെ കുളത്തിലിടാം അല്ലെ..
ReplyDeleteഞാനും പരീക്ഷിക്കട്ടെ
ചിലപ്പോഴൊക്കെ ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാകാറുണ്ട്, ഹൃദയം നിലച്ചു പോകാറുമുണ്ട് ചിലപ്പോൾ, കുളത്തിലെ നീരാളിയെ പേടിച്ചാവഴി നടപ്പീലാരുമെന്നുണ്ടോ, പരീക്ഷണം നന്നായി, ഇടക്ക് ഇതു പോലെ ചില വ്യത്യസതതകളാകാം!
ReplyDeleteവളരെ പ്രിയപ്പെട്ടവരെ സ്നേഹ പരീക്ഷയ്ക്ക് ഉപയോഗിക്കാമോ ?'ലാബ്'പരീക്ഷണം നന്നായി
ReplyDelete("ഒരു വലിയ കുളമാണെന്റെ ലാബ്" , പക്ഷെ ഞങ്ങളുടെ ലാബാണ് കുളം. പ്രാക്ടിക്കല്‍ കഴിയുമ്പോള്‍ പിള്ളേര് പറയും " ഇന്നും കുളമായി ").
Hi, Orammayude narmmavum annam thanne alle
ReplyDeletenannayirikkunnu,
best of luck for puthiya pareekshanam
പ്രണയത്തിന്റെ ഒരു നീറ്റല്‍ കാരണം ഒട്ടകത്തെ ചുട്ടതായിരുന്നു ഇഷ്ടം. കുളത്തിലെ പരീക്ഷണം അല്പം കട്ടിയാണോ.
ReplyDeleteഇടക്കൊക്കെ പുതിയ വഴി തേടി നീങ്ങാം അല്ലെ.
ആശംസകള്‍.
എല്ലാം കൊള്ളാം..ചുട്ടുവെച്ചതും..കുളത്തിലിട്ടതും..ഇന്നു ചുട്ടതും..
ReplyDeleteനാളെ ചുടാനിരിയ്ക്കുന്നതും...
നന്നായിരിക്കുന്നു.
ReplyDeleteപരീക്ഷണത്തിനു പുതുമയുമുണ്ട്.
അഭിനന്ദനങ്ങള്‍...
രസിച്ചു, ഇത്തിരി ചിന്തിപ്പിക്കേം ചെയ്തു അവസാന പരീക്ഷണം!
ReplyDeleteഹ ഹ ഹ കവിത എഴുതി എഴുതി ഇങ്ങക്ക് വട്ടായോ മുകിലേ എന്ന് ഞാന്‍ ചോദിച്ചാല്‍ മുകില് പിണങ്ങിയാലോ. എന്നാലും ഈ അക്ഷര കുസൃതി ഒരു പാട് ആസ്വദിച്ചു കേട്ടോ.
ReplyDeleteനീന്താന്‍ അറിയാത്തവര്‍ മുകിലിന്റെ പരീക്ഷണ ശാലയുടെ അടുത്തു കൂടി പോകരുതേ............
ഹ ഹ അക്ബറേ ശരിയായ കമന്റ് ഇപ്പോഴാ വന്നത്!
ReplyDeleteഎന്റെ ലാബിനു പേറ്റന്റുള്ളതാണ്. ആരും ഡ്യ്യൂപ്ലിക്കേറ്റുണ്ടാക്കരുത്.
തലച്ചോറിനും ഹൃദയത്തിനും ഭയങ്കര പണിതരുന്ന ലാബാണത്. സൂക്ഷിച്ചില്ലെങ്കിൽ അക്ബർ പറഞ്ഞതു പോലെയായിപ്പോകും. അപായസൂചന തരാൻ മറന്നു പോയതാണ്.
mukile...aanaye chuttath ishattappettu..
ReplyDelete"Vayil thonniyathu Kothaku pattu" enthenkiulum ezhuthi vachaal kavithayavumo? Athu nannayi, ishtapettu ennu parayan kure alkarum.. Enthu parayan...
ReplyDeleteഇവിടെ അധികം നേരം നില്‍ക്കാതിരിക്കുന്നതാണ് ബുദ്ധി. എനിക്കാണെങ്കില്‍ നീന്താനും വശമില്ല. ഞാനോടി.....
ReplyDeletevalare rasichu..... aashamsakal........
ReplyDeleteകലാവല്ലഭാ: ഒന്നു കളം മാറിച്ചവിട്ടി നോക്കട്ടെ ഇടയ്ക്കൊക്കെ. വെറുതെ ഒന്ന്.
ReplyDeleteആറാട്ടുകര മുഹമ്മദ്: നന്ദി
ശ്രീ: നന്ദി ശ്രീ
രമേശ് അരൂർ: സന്തോഷം അരൂർ.
ചെറുവാടി: ലാബല്പം അപകടം പിടിച്ചതാണ് കേട്ടോ..
ശ്രീനാഥൻ: സന്തോഷം.
ശ്രീ: വെറുതെ ഒരു പരീക്ഷണം.
അജീവ്: നന്ദി.
റാംജി: ശരിയാ.. ലാബ്അല്പം കട്ടിയാ
ReplyDeleteകുസുമം: എന്നാലിനി നമുക്കു പലതും ഉണ്ടാക്കാം.
പുഷ്പാംഗദ്: സന്തോഷം നല്ല വാക്കുകൾക്ക്.
നിശാസുരഭി: സന്തോഷം നിശാസുരഭി.
ജാസ്മിക്കുട്ടി: ഒട്ടകമോ?
കൃഷ്ണ : കൃഷ്ണ! കൃഷ്ണ! ലേബലു നോക്കാതെ വായിൽ തോന്നിയതു പറയരുതു കേട്ടോ.
എന്നാലും സ്വാഗതം. ഇങ്ങനെ ആത്മാവിൽ തൊട്ടുള്ള ചുടു നെടുവീർപ്പു കേൾക്കാനൊരു സുഖമുണ്ട്.
ജയരാജ്: നന്ദി ജയരാജ്.
ആന ചുട്ടതും .ഒട്ടകം ചുട്ടതും പിന്നെ എന്താ ആന മുട്ട ഇല്ലേ ?
ReplyDeleteഒറ്റമൂലി കൊള്ളാം ...അത് കൊണ്ട് ആവാം ഇടക് ഇടക് ഒരു നീറല്‍
തത്തമ്മേ ഓടി രക്ഷപ്പെട്ടു അല്ലേ. വലവച്ചു ഇരുന്നതായിരുന്നു. രക്ഷപ്പെട്ടു കളഞ്ഞില്ലേ!
ReplyDeleteമൈ ഡ്രീംസ്: മുട്ടയായിരുന്നു ആദ്യം. പിന്നെയാണു ആന വിരിഞ്ഞു വന്നത്.
ധൈഷണിക തലത്തില്‍ നിന്നുകൊണ്ട് ഗഹനമായി ചിന്തിക്കാന്‍ ഉതകുന്ന രചന . വേറിട്ട വഴികള്‍
ReplyDeleteആന ചുട്ടതും , ഒട്ടകം ചുട്ടതും,,, എനിക്കിഷ്ടമായി ഇങ്ങനെ ആണെങ്കില്‍ നമുക്ക് എന്തും ചുട്ടു തിന്നാമല്ലോ അല്ലെ എന്താ ഫുദ്ധി... ( ശരിക്കും ഒന്ന് ചിരിച്ചൂട്ടോ )
ReplyDeleteThis comment has been removed by the author.
ReplyDeleteലാബ് ഇഷ്ടമായി..പക്ഷെ എനിക്ക് ധൈര്യം പോര.പൂട്ടിട്ടു ഓടുന്നതിന് പകരം ,നീന്തല്‍ അറിയാത്ത ഞാന്‍ കൂടെ എടുത്തു ചാടിയാലോ ?
ReplyDeleteതത്തമ്മേ നിക്ക് നിക്ക്. ഞങ്ങളും ഉണ്ട്. ഇവിടെ നിക്കുന്നത് പന്തിയല്ലെന്ന് ദേ അക്ബര്‍ ഇക്കയും പറയുന്നു.
ReplyDeleteമുകിലേ സത്യം പറയട്ടെ ഒന്നും മനസ്സിലായില്ല. (ഞങ്ങടെ കൊഴപ്പാണ്. വിശദീകരിച്ചാല്‍ സന്തോഷം)
ഒറ്റമൂലിയും ആനയും ഒകെ.
ReplyDeleteകുളം ആന്‍ഡ് ലാബ്?????
അമ്മിക്കുട്ടി ചുട്ടത്,
ReplyDeleteകണ്ണൻ ചെരട്ടേലെ വെള്ളം,
കോടാലിക്കഞ്ഞി,
തിളയ്ക്കുന്ന കെറ്റിലിൽ അഡ്ജസ്റ്റ് ചെയ്ത് ഒതുങ്ങിയിരുന്ന തവള,
പിന്നെ തീപ്പെട്ടിക്കൊള്ളികൊണ്ട് ചുമരും കടലാസ്സ് കൊണ്ട് വാതിലും ആകാശം മേൽക്കൂരയുമാക്കിയ മുറി......
പലവക.......
അബ്ദുൾഖാദർ; സന്തോഷം.
ReplyDeleteഹംസക്കു രസിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം
ശ്രീദേവി: അയ്യോ. കൂടെ ചാടണ്ട.
ലാബാണോ ഹാപ്പീസ് പ്രശ്നം? അതു നിസ്സാര ഒരു കുളമല്ലേ?
ദേ എച്മുക്കുട്ടിയ്ക്കു മനസ്സിലായതു കണ്ടോ?
എച്മുക്കുട്ടി, പെരുത്ത് പുടിച്ചു ട്ടോ. കെറ്റിലിലിരുന്ന തവളയെ പ്രത്യേകിച്ചും.
This comment has been removed by the author.
ReplyDeleteഅടുക്കളയിൽ ഒരു വീട്ടുപകരണമാവാതിരിക്കാൻ മാവുകൊണ്ട് ഒരു ശില്പകല.
ReplyDeleteഹൃദയം നിന്നുപോകാതിരിക്കാൻ പ്രണയം കൊണ്ട് ഒരു നീറ്റൽ.
പ്രിയപ്പട്ടവരോട് പക്ഷപാതം കാട്ടാനാവാത്തതിനാൽ സ്വന്തം ജീവിതത്തീന്റെ ലാബ് അടച്ചുപൂട്ടുക.
കൊള്ളാം വിദ്യകൾ.
ലബോറട്ടറിയെ മുറിച്ച് എഴുതാമായിരുന്നു. ഗദ്യത്തിന്റെ മാതൃക നന്നായില്ല. വെറുതെ ഇടയ്ക്ക് ഒരു എന്റർ അടിക്കുന്നതിൽ തകരാറൊന്നുമില്ല.
മുകിലെ , നന്നായിട്ടുണ്ട്,
ReplyDeleteലബോറട്ടറി കൂടുതല്‍ ഇഷ്ട്ടമായത്, പലപ്പോഴും നമ്മള്‍ ഇങ്ങന ആണല്ലോ ഒരു തീരുമാനം എടുക്കാന്‍ വയ്യാതെ, നല്ല ആശയം, നല്ല concept
aashamsakal.pinne...happy new year.
ReplyDeleteവേറിട്ട എഴുത്ത്. നന്നായി
ReplyDeleteപുതുവത്സരാശംസകള്‍, ചേച്ചീ
ReplyDelete:)
കവിതയുടെ പൊതു വഴിയേ
ReplyDeleteസഞ്ചരിക്കുന്നവര്‍ നെറ്റിച്ചുളിക്കും
കണ്ണുരുട്ടും.ഇങ്ങനെയും കവിത
കടന്നു പോകും.
എല്ലാവർക്കും പുതുവത്സരാശംസകൾ!
ReplyDeleteഎൻ. ബി സുരേഷ്: സന്റ്തോഷം സുരേഷ്. വളരെ നാളുകൾക്കു ശേഷമാണു കാണുന്നത്. വളരെ സന്തോഷം.
ReplyDeleteഅനീസ: സന്തോഷം അനീസ.
സുജിത്: പുതുവത്സരാശംസകൾ,സുജിത്.
സലാം. വളരെ നന്ദി, സലാം.
ശ്രീ: പുതുവത്സരാശംസകൾ, ശ്രീ.
ജയിംസ് സണ്ണി പാറ്റൂർ: ശരിയാണ്. നെറ്റിചുളിക്കട്ടെ കണ്ണുരുട്ടട്ടെ. സാരമില്ല. ഇടയ്ക്കൊരു വ്യത്യസ്തതയൊക്കെ ഇരിക്കട്ടെന്നു കരുതി.
സന്തോഷം അഭിപ്രായത്തിന്.
എല്ലാവർക്കും ഒരിക്കൽക്കൂടെ, സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും നവവത്സരാശംസകൾ നേരുന്നു.
സ്നേഹത്തോടെ.
വന്നു പോയതാ .. ഇപ്പോള്‍ പുതുവത്സരാശംസ പറയാന്‍ വന്നതാ
ReplyDeleteഎന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)
സ്നേഹിക്കുന്നവരെ എന്തു ചെയ്യണമെന്ന് ഇവിടെ വന്നപ്പൊ മനസ്സിലായി ആ പരീക്ഷണം ഒന്നു നടത്തി നോക്കണം.. മനുഷ്യ ശില്പം ഉണ്ടാക്കുന്നുണ്ടോ എങ്കിൽ പറയണെ... ഒറ്റമൂലി ഒത്തിരി ഇഷ്ട്ടായി.. ആശംസകൾ..അവിടേയും ഒന്നു വരണെ ..
ReplyDeleteമുകിലേ, എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍! ഈ വര്‍ഷം ധാരാളം കവിതകള്‍ എഴുതണം. അതുവായിക്കാനായി ഞാന്‍ ഇവിടെ കാത്തിരിക്കുന്നു..
ReplyDeleteപുതുവര്‍ഷം കൂടുതല്‍ കവിതകള്‍ക്കുള്ളതാകട്ടെ.. പ്രണയത്തിന്റെ നീറ്റല്‍ ഹൃദയത്തെ സ്പന്ദിപ്പിച്ചുകൊണ്ടെയിരിക്കട്ടെ, ലാബില്‍ പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യട്ടെ..
ReplyDeleteആശംസകള്‍ മേഘമേ..
അതേയ്..ആന ചുട്ടത് ഇനിയും തിന്നു തീര്‍ന്നില്ലേ. പുതിയ കവിത എഴുതൂ. പോസ്റ്റിടാന്‍ ഇങ്ങിനെ വൈകുകയാണെങ്കില്‍ ഇനി ആന ചുടണ്ട. ഒരു കാട ച്ചുട്ടാല്‍ മതി.
ReplyDeleteമുകിലിന്റെ നല്ല കവിതകള്‍ കൊണ്ട് ധന്യമാവട്ടെ 2011 . വൈകിയെങ്കിലും ആശംസകളോടെ.
മുകിലിന്റെ കവിത അതിന്റെ തീക്ഷണതയും പൂര്‍ണതയും നേടുന്നു ഈ കവിതയിലൂടെ.
ReplyDeleteപുതിയ കവിതയില്‍ എന്തും ആകാം. കവിത ഉണ്ടാകണമെന്ന് മാത്റം. കവിത ഇങ്ങനെ എഴുതണം എന്ന ചിട്ടവട്ടങ്ങള്‍ ഇല്ല. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .
ഹൃദയപൂര്‍വ്വം പുതുവത്സര ആശംസകള്‍ ...
1- കോഴി ചുട്ടത് തിന്നാല്‍ കോഴിയുടെ സ്വഭാവം വരും എന്നൊരു ധ്വനി ഇതിനുണ്ടോ എന്നൊരു സംശയം.
ReplyDelete2- പ്രണയം തലയില്‍ കയറി ഹൃദയസ്തംഭനം വരെ ഉണ്ടായിട്ടുണ്ട് പോല്‍ !
3- ഭ്രാന്താണ് അല്ലേ?
വ്യത്യസ്തമായ ഒരു രീതി. കലക്കി.
ReplyDeletewww.shiro-mani.blogspot.com
വേറിട്ട എഴുത്ത്. നന്നായി ..പരീക്ഷണങ്ങള്‍ ഇനിയും തുടരുക..
ReplyDeleteലാബ് ഇനി എന്നാണു തുറക്കുക..??
എന്‍റെയും പുതുവത്സരാശംസകള്‍
.
ഹംസ, തത്തമ്മ, സ്മിത, അക്ബർ,ഭാനു, ലച്ചു, പുതുവത്സരാശംസകൾക്കു നന്ദി.
ReplyDeleteകവിതയിടണം,, അക്ബർ. കുറച്ചു മടി വന്നിട്ടുണ്ട്. 2011ൽ നന്നാവാൻ തീരുമാനിച്ചതായിരുന്നു!
നന്ദി, ഭാനു നല്ല വാക്കുകൾക്ക്.
ഇസ്മയിൽ: 1) ഇല്ല.കോഴി ചുട്ടതു തിന്നാൽ പറക്കും.
2) ചിലപ്പോൾ അങ്ങനെയും വരാം. അപൂർവ്വ രോഗം എന്നു പറയും. യോഗയിൽ എന്തെങ്കിലും വഴി കാണും!
3) അതെ...
ശിരോമണി: സ്വാഗതം. സന്തോഷം.
ലച്ചു: ലാബു അടച്ചിരിക്കുകയാണ് ലച്ചു. ഞാനറിയാതെ ഓരോരുത്തർ വന്നു ചാടാൻ തുടങ്ങി... എന്റമ്മോ!
സ്നേഹത്തോടെ, എല്ലാവരോടും സന്തോഷത്തോടെ.
നല്ല ഡിഷ് എനിക്കും തരുമോ. ആന ചുട്ടത്..
ReplyDeleteആട്ടെ.. എന്താ ഇതിന്റെ വില..?
എവിടെ കിട്ടും
www.chemmaran.blogspot.com
മുകിലേ ലാബിനി തുറക്കേണ്ട കേട്ടോ.അനാവശ്യ ശങ്കകളാ എല്ലാം(എന്നാലും എനിക്കിഷ്ടായി).അപ്പോ ആ താക്കോല്‍ കൂട്ടമിങ്ങു തന്നേക്ക്.ഞാന്‍ അറബിക്കടലിലേക്ക് വലിച്ചെറിയാം.
ReplyDelete