പൈപ്പുകൾ-
ജീവന്റെ അകത്തും പുറത്തും
പൈപ്പുകൾ
ജീവനെച്ചുറ്റി,
ഹൃദയത്തെ വലംവച്ച്
രക്തവും
മലവും മൂത്രവും വഹിച്ച്
പൈപ്പുകൾ
പുറത്ത്-
മലവും മൂത്രവും
അഴുക്കുവെള്ളവുമായി
ഫ്ലാറ്റിനെച്ചുറ്റി
പൈപ്പുകൾ
ഉള്ളിൽ വേവും
തീച്ചൂടും നൽകി
പൈപ്പുകൾ
പണിമുടക്കുമ്പോൾ,
ഈ ജീവിതം
തറഞ്ഞു നിൽക്കുന്നു
ഈ ഉപമ വളരെ നന്നായി....
ReplyDeleteമുകിലിന്റെ കവിത ജീവിതത്തിന്റെ അകവും പുറവും ചുറ്റുന്ന പൈപ്പുകളെ കണ്ടത് വല്ല്ലാത്ത ഒരു ഇൻവോൾവ്മെന്റു കൊണ്ടാണ് എന്നു തോന്നുന്നു. അതാണീ കവിതയുടെ പൈപ്പുകൾ നമ്മെ ഞെക്കിഞെരുക്കുന്നത്.
ReplyDeleteജീവിത ബന്ധങ്ങള്‍ കൂട്ടി യോജിപ്പിക്കുന്നതും ഒരു പൈപ്പിലൂടെയാകുന്നു......
ReplyDeleteആശംസകള്‍ ....
കാലത്തിന്റെ പൈപ്പിലൂടെ
ReplyDeleteഒഴുകി പോകുന്നവര്‍ നമ്മള്
മനോഹരമായ ഉപമ മുകില്‍..വ്യത്യസ്തമായ വീക്ഷണം മികച്ചതായി
ReplyDeleteനന്നായി , ഇഷ്ടായി
ReplyDeleteഅതില്‍ കൂടുതല്‍ പറയാന്‍ അറിയില്ല.
ആശംസകള്‍
പൈപ്പുകൾ നന്നായി ചേച്ചി...
ReplyDeleteഅവസാനം പൈപ്പുകള്‍ നമ്മളെ ചുറ്റി വരിഞ്ഞു നമ്മളും വെറും പൈപ്പുക്കളാവും
ReplyDelete'കുഴലുകള്‍'
ReplyDeleteകൊള്ളാം.. നല്ലൊരു സൂചകം.
പൈപ്പ് കവിത ഇഷ്ടായി...(By profession, I am a pipe fitter)
ReplyDeleteകൊള്ളാല്ലോ ഈ പൈപ്പ്ഫിറ്റിംഗ്..!
ReplyDeleteശരിയാണ് ഇടവും, വലവും, താഴെയും ,മേളിലും.. എങ്ങും എവിടെയും....
നല്ല വീക്ഷണം..
പൈപ്പുകള്‍ പണിമുടക്കാതിരിക്കട്ടെ..(‘കുഴല്‍’-ആയിരുന്നു ഉത്തമം എന്ന് എനിക്കു തോന്നുന്നു..)
ആശംസകളോടെ..പുലരി
പൈപ്പുകള്‍ അടയാതിരിക്കാന്‍ ശ്രദ്ധിക്കുക.
ReplyDeleteകവിത മുന്നറിയിപ്പ് നല്കുന്നു.
വ്യത്യസ്ഥമായൊരു വീക്ഷണം..ഇഷ്ടായി.
ReplyDeleteഎല്ലാം പൈപ്പുകള്‍ , നല്ല ഉപമ :)
ReplyDeleteഈ ഉപമ എവിടെ നിന്നു മുകിലേ? ആകാശത്തു നിന്ന് നോക്കിയപ്പോൾ കണ്ടതാവണം അല്ലേ? നന്നായി. അഭിനന്ദനങ്ങൾ.
ReplyDeleteനല്ല കവിത...
ReplyDeleteപൈപ്പുകളുടെ കഥ..
പൈപ്പിനുള്ളില്‍ ജീവിതം കുട്ങ്ങി തീര്‍ത്ത
ഗദ്ദാഫിയെ ഓര്‍ത്തു ഇപ്പോള്‍...അവസരങ്ങള്‍
ഉണ്ടായിട്ടും അറിയാതെ കുടുങ്ങുന്നവരും പൈപ്പ്
വന്നു ചുറ്റി വരിയപ്പെടുന്നവരും..!!!
നന്നായി.
ReplyDeleteകവിതയ്ക്ക് പുതിയ ഒരു വിഷയം
ReplyDeleteജപ്പാന് കുടി വെള്ള പയിപ്പായിരിക്കുമല്ലോ കൊള്ളാം
ഈ 'കുഴല്‍ വര്‍ണ്ണന' ചിന്തനീയമായി.
ReplyDeleteപൈപ്പുകള്‍ നല്ല വിചിന്തനത്തിന് വകവെക്കുന്നു......
ReplyDeleteമനോഹരം !! ,,സത്യത്തില്‍ എന്താണ് സംഭവിച്ചത് ..പൈപ്പുകള്‍ പണിമുടക്കാന്‍ തുടങ്ങിയോ ???
ReplyDeleteശരിയാണല്ലോ ! ജീവിതം തന്നെ പൈപ്പുകളെ ആശ്രയിച്ചാണല്ലോ !! അതിപ്പോഴാണ്ട്ടോ ആലോചിക്കുന്നത് ! ഇഷ്ടായി...
ReplyDeleteകുഴലുകളായി ജീവിതം. അതോ പ്രവാഹങ്ങളായോ?
ReplyDeleteമനസ്സ് അല്പം ചിന്തയില്‍ കുരുങ്ങി ട്ടോ. നന്ദി.
കുഴലുകളെക്കുറിച്ചുള്ള പി.പി.രാമചന്ദ്രന്റെ കവിത ഓര്‍ത്തു
ReplyDeleteനല്ല കവിത
ശരിയാണ്... എല്ലാം കുഴല്‍ മയം മുകിലേ.. നല്ല ഉപമ
ReplyDeleteപ്രിയപ്പെട്ട മുകില്‍,
ReplyDeleteമനസ്സിനെ വല്ലാതെ വിഷമിപ്പിച്ച വരികള്‍...
സസ്നേഹം,
അനു
കുഴല്‍ കവിത... കവിതയും പലപ്പോഴും കുഴലില്‍ ...
ReplyDeleteമനോഹരം .. ഈ പയ്പ് കവിത .... പോസ്റ്റുകള്‍ മുഴുവന്‍ ഒന്നോടിച്ചു വായിച്ചു ... ഈ സര്ധാര്ജി ചെക്കന് അവിടെയും ഉണ്ടോ ? ഞാന്‍ കരുതി മുംബയില്‍ ഞങ്ങടെ കോളനിയില്‍ മാത്രമേ ഉള്ളു എന്ന് ... ഫോളോ ചെയ്യാന്‍ ഗൂഗിള്‍ കണക്ട് സമ്മതിക്കുന്നില്ല. ആയതിനാല്‍ പുതിയ പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ ഇടുമല്ലോ ... ആശംസകള്‍
ReplyDeleteഉപമ നന്നായിട്ടുണ്ട്.
ReplyDeletehttp://surumah.blogspot.com/
അപ്പോള്‍ പ്ലംബറും, ഒരു ഡോക്ടര്‍ ആണല്ലോ..
ReplyDeleteആശംസകള്‍ ...
you can avoid the repetition of pipes
ReplyDeleteGood one...
ReplyDeleteതീരെ പരിശ്രമിക്കാതെ ഒരു വെറും എഴുത്ത് എഴുതിയതാണോ ? മടി പിടിക്കാതെ വിഷയത്തിനു ചുറ്റും കുറെക്കൂടി ചുറ്റിത്തിരിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി നന്നാക്കാമായിരുന്നു.
ReplyDeleteവ്യത്യസ്തമായ വീക്ഷണം
ReplyDeleteഇഷ്ടമായി
നല്ല ഒരു ചെറിയ കവിത. തെളിമ ആര്ന്ന പ്രയോഗം. പൈപ്പുകള്‍ എന്ന വാക്കിനു പകരം കുഴലുകള്‍ എന്ന വാക്കുപയോഗിച്ചിരുന്നെങ്കില് കൂടുതല്‍ നന്നായേനെ.
ReplyDeleteഅഭിനന്ദനങ്ങള്‍.
കുഴല്‍ വര്‍ണ്ണന കൊള്ളാം ഇഷ്ടായിട്ടോ .........
ReplyDeleteപുതിയതൊന്നും ഇടാത്തതെന്തേ????????
ReplyDeleteപണ്ടൊരു പൈപ്പു മുറിച്ചാണ് എനിക്ക് സ്വാതന്ത്ര്യം കിട്ടിയത്.
ReplyDeleteആ പാട് ഇപ്പോഴും എന്റെ വയറ്റത്ത് തെളിഞ്ഞ് കാണാം.
പ്രിയപ്പെട്ടവരെ, വളരെ നന്ദി. സ്നേഹം.
ReplyDeleteകവിത വായിച്ചു. നന്നായിട്ടുണ്ട്!
ReplyDeleteകുടിവെള്ള മില്ലത്തവാന് കണ്ണുകളെ വിടര്‍ത്തി ഒരു തുള്ളിക്കായ് കാവലിരിക്കുന്നതും പൈപ്പിന് ചുവട്ടില്‍
ReplyDeleteസുഖ ലോലുപതയുടെ മടിത്തട്ടില്‍ ഇരിക്കുന്ന സമ്പന്നന്റെ മകന്റെ ചുണ്ടില്‍ ഇരുന്നു പുകയുന്നതും പൈപ്പ്
അല്ലെ
hello, thanks for ur comment. no idea who u are. checked ur blog. its nice. may i know who u r
ReplyDeleteinam
നന്നായിട്ടുണ്ട്!
ReplyDeleteവെള്ളയില്‍ കറുപ്പ് എഴുത്ത് ആണ് വായനക്ക് സുഖം.,
ശ്രദ്ധിക്കുമല്ലോ
നന്നായി.. ഈ പശ്ചാത്തല നിറം ഒന്നും മാറ്റുമല്ലോ?
ReplyDeleteപ്രിയപ്പെട്ടവരെ, കുറച്ചു നാള് കുറച്ചു ദൂരെ പോയി. സന്തോഷത്തോടെ തിരിച്ചു വന്നു.
ReplyDeleteകവിത വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
സസ്നേഹം.
pls visit my blog and support a serious issue............
ReplyDeleteപൈപ്പുകളില്‍ കണ്ട കവിത,വളരെ ഇഷ്ടമായി കേട്ടൊ മുകില്‍..
ReplyDeleteഇനീം പണിമുടക്കിയ പൈപ്പൊന്നും നന്നാക്കീലേ? പുതിയ കവിത എവിടെ?
ReplyDeleteഎച്മുക്കുട്ടീ, വരുന്നുണ്ട് കവിത..
ReplyDeleteപ്രിയപ്പെട്ടവരേ, വളരെ സന്തോഷം. നിങ്ങളെന്നെ ഓര്‍ക്കുന്നുവല്ലോ.
വരാന്‍ വൈകിപ്പോയി...
ReplyDelete"പൈപ്പുകളുടെ കവിത"
വായിച്ചു. നന്നായിട്ടുണ്ട്!
പൈപ്പുകളുടെ പണിമുടക്ക് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ചാകര.
ReplyDeleteനാട്ടിലായിരുന്നു. ഇപ്പോള്‍ എത്തിയതെ ഉള്ളു.
പൈപ്പുകളിലൂടെയുള്ള ജീവിതം, അല്ലെ.. പോരാത്തതിനു പുകവലിക്കാനായുള്ള പൈപ്പുകൾ വേറെയും...
ReplyDeleteനല്ല ആശയ,,,, ആശംസകൾ
പൈപ്പ് ജീവിതം
ReplyDeleteകൊള്ളാം
ഒഴുക്കെങ്ങോട്ടെന്നറിയാത്ത ജലസഞ്ചാരം..........ആശംസകള്‍
ReplyDeleteപൈപ്പിലടച്ചു പൊള്ളിച്ച
ReplyDeleteചൂടുള്ള പുട്ടുപോലെ സ്വാദിഷ്ടം...
നിന്റെ കയ്യിലെ പേനയും
ഒരു ചെറു പൈപ്പാണല്ലോ
സോദരീ...
കൊള്ളാം കേട്ടോ,,,,
ReplyDeleteഭാവുകങ്ങള്‍
പൈപ്പ് വലിച്ചില്ലെങ്കിലും കവിത വായിച്ചപ്പോള്‍ ഒരു പൈപ്പ് വലിച്ച സുഖം. ഒരുപാട് അഭിനന്ദനങ്ങള്‍.. ഇതുപോലെ ചുരുക്കി മതി കവിത...
ReplyDeleteകുഴലിനേക്കാളും നല്ല വാക്ക് പൈപ്പ് തന്നെ അല്ലേ...
കുഴല്‍ എന്നതായിരുന്നു ഉചിതം... കുറെ കൂടി എഴുതാമായിരുന്നു... എങ്കില്‍ നന്നായിരുന്നു... നമ്മള് പിറന്നു വീഴുന്നത് തന്നെ ഒരു കുഴല്‍ ബന്ദം വിചെതിച്ചു കൊണ്ടല്ലേ..
ReplyDeleteആശംസകള്‍... ഇനിയും പോരട്ടെ ഇത്തരം ലളിതമായ ഭാഷയിലുള്ള കവിതകള്‍..
This comment has been removed by the author.
ReplyDeleteപൈപ്പുകളെല്ലെന്റെ ദുഃഖം;മുകിലിന്-
ReplyDeleteപൈപ്പുകള്‍ക്കുള്ളിലെ ചിപ്പികളള് നുണയും
കയ്പ്പു നീരാണെന്റെ കരള്‍ പിളര്ത്തു-
കെല്പ്പു തകര്‍ത്ത് തരിപ്പണമാക്കും ദുഃഖം.
ഭാവുകങ്ങള്‍
കുഴലുകളെ കുറിച്ചൊരു കുഴലൂത്ത് അല്ലെ മുകിൽ..
ReplyDelete