Thursday, April 16, 2020

ദേശത്തിന്റെ മൂന്നു തലകളുള്ള മരണം

മരണം
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.

ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.

ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.

അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്

തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്‌,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്

പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്

വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്

ഇരുതലകൾ ചായുന്നു.

അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.

തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.

നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം. 

39 comments:

 1. കവികൾ ഉറക്കെ പാടട്ടെ. കണ്ണ് നഷ്ടപ്പെട്ടവരല്ലേ നാം.

  ReplyDelete
  Replies
  1. വായിച്ചതിനു സന്തോഷം ഭാനു.

   Delete
 2. കാലിക പ്രാധാന്യമുള്ള കവിത..ശക്തമായ ആഖ്യാനം...
  നിലയ്ക്കുമെന്നുറപ്പില്ലാത്ത ഇന്നിന്റെ പ്രയാണം പോലെ കവിതയുടെ ആകാശം തൊടാന്‍ ശ്രമിക്കുന്ന മുകിലിന്റെ പയണവും തുടരട്ടെ..

  ReplyDelete
  Replies
  1. സന്തോഷംട്ടോ വരവിനു. സുഖമായിരിക്കുന്നു എന്ന് കരുതുന്നു

   Delete
 3. കവിത നന്നായിട്ടുണ്ട്

  ReplyDelete
 4. മറക്കാൻ പാടില്ലാത്തത് എന്ത് എന്ന് ശക്തിയായി ഓർമിപ്പിക്കുന്നു കവിത.

  ReplyDelete
 5. നിലയ്ക്കുമെന്നുറപ്പില്ലാത്ത
  ഇന്നിന്റെ പ്രയാണം.
  കാലം പഠിപ്പിച്ച സന്ദേശം തുടർന്നും ഉൾക്കൊള്ളാൻ കഴിയട്ടേ!
  നല്ല കവിത.
  ആശംസകൾ

  ReplyDelete
 6. പ്രയാണം തുടരട്ടെ.
  തുടരണമല്ലോ
  ആശംസകൾ

  ReplyDelete
  Replies
  1. അജിത്‌ഭായ്... നാളേറെയായല്ലോ കണ്ടിട്ട്... എവിടെയാണിപ്പോൾ...? ഞാൻ കോൺടാക്റ്റ് ചെയ്യാൻ നോക്കിയിരുന്നു... നമ്പർ മാറിയെങ്കിൽ തരുമല്ലോ... എന്റെ നമ്പർ +918129000271

   Delete
 7. നിത്യവും അന്നം തേടി
  ജീവിതം തന്നെ പ്രയാണമാക്കിയവർ 
  തൃക്കണ്ണുള്ള മൂന്നാംതലയെയാണ് എന്നുമെപ്പോഴും 
  ഭയക്കേണ്ടത് ...

  ReplyDelete
 8. പ്രയാണത്തിനും നിൽക്കക്കള്ളിയില്ലാതെ...

  ReplyDelete
  Replies
  1. നന്ദി ട്ടോ വരവിനും അഭിപ്രായത്തിനും

   Delete
 9. കവിത.. നന്നായി..

  ReplyDelete
 10. കാലിക പ്രസക്തം. വളരെ ഇഷ്ടമായി

  ReplyDelete
  Replies
  1. നന്ദി ട്ടോ വരവിനും അഭിപ്രായത്തിനും

   Delete
 11. നല്ല വരികൾ... ഇഷ്ടം!!

  ReplyDelete
 12. അരിച്ചും വെടിച്ചും നീങ്ങുന്ന കൊട്ടറിയാത്തവരുടെ കാലടികളിൽ ഞാനും ഞെരിയുന്നുണ്ട് ഓരോ വരിക്കൊപ്പവും.സലാം മുകിലേ

  ReplyDelete
 13. പണിത മാളികകളുടെ ഓരം പറ്റി മണ്ടുന്ന കൂനുകളിലേക്ക്... ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കും ആ ദൈന്യത...

  ReplyDelete
  Replies
  1. നന്ദി.. വരവിനും അഭിപ്രായത്തിനും..

   Delete
 14. ഒരുപാട് നാളുകൾക്കുശേഷം മുകിലിനടുത്തെത്താൻ കഴിഞ്ഞതിൽ സന്തോഷം. വാക്കുകളുടെ മൂർച്ച പഴയപടി തന്നെ ഗംഭീരം. സുരക്ഷിതയായിരിക്കൂ, എഴുത്ത് തുടരട്ടെ.
  സ്നേഹപൂർവ്വം.

  ReplyDelete
 15. അതെ വളരെ നാളുകൾക്കു ശേഷം കണ്ടു.
  നന്ദി സ്നേഹം വരവിനും അഭിപ്രായത്തിനും

  ReplyDelete
 16. നോവുന്ന കാഴ്ചകൾ... കാലികപ്രസക്തം... മുകിലിന്റെ  തൂലിക വീണ്ടും ശക്തമാകുന്നതിൽ സന്തോഷം... 

  ReplyDelete
 17. വളരെ കാലികപ്രസക്തമായ വരികൾ.. ജീവിതത്തിന്റെ വർത്തമാനകാലത്തെ തൊട്ടുകാണിക്കുന്ന വാക്കുകൾ.. വളരെക്കാലത്തിനു ശേഷമാണ് ഇവിടെ വരുന്നത്..അതോ വളരെക്കാലത്തിനു ശേഷം ആണോ കവിത കുറിക്കുന്നത്!..ആശംസകൾ

  ReplyDelete
 18. ഈ വഴി വന്നിട്ട് കാലങ്ങൾ ആയി ..കവിത കാലഹരണപ്പെടാതെ കരളിൽ തീ കാഞ്ഞു കിടക്കട്ടെ .പ്രതികരണത്തിന് ആ കനലുകൾ ഒരു കരുതൽ ആവട്ടെ മുകിൽ .....

  ReplyDelete
 19. നല്ല ആശയമുള്ള വരികൾ. നന്നായിരുന്നു

  ReplyDelete