Sunday, April 28, 2013

പുത്രവിയോഗം



ഇരുട്ടാണു
പമ്പരം പോലെ തിരുനെറ്റിയില്‍ കുത്തി
തിരിയുന്ന ഇരുട്ട്

ഉള്ളിലെ ലാവയില്‍ മുക്കി
ഉണക്കാന്‍ തുവരയിട്ട
ജീവിതത്തില്‍ നിന്നു
ഇറ്റുവീഴുന്ന ഇരുട്ട്

ജീവിതം കടഞ്ഞു പൊന്തിവന്ന കാളകൂടം
എനിക്കും നിനക്കും 
വിധി പകുത്തത്

കണ്ണില്‍ കനലുരുകുന്നു
ഇതു താണ്ഡവമാണു
മരണ താണ്ഡവം

23 comments:

  1. സംശയം ഇല്ലാതില്ല.
    ഇതതുതന്നെ.

    ReplyDelete
    Replies
    1. കണ്ണില്‍ കനലുരുകുന്നു
      ഇതു താണ്ഡവമാണു
      മരണ താണ്ഡവം

      Delete
  2. പുത്രവിയോഗം അസ്സഹനീയം തന്നെ.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. കണ്ണില്‍ കനലുരുകുന്നു
    ഇതു താണ്ഡവമാണു
    മരണ താണ്ഡവം

    ReplyDelete
  4. കനലുരുകുന്നു....

    ReplyDelete
  5. കണ്ണില്‍ കനലുരുകുമ്പോഴും ഇരുട്ട്..ഹോ!

    ReplyDelete
  6. ഉള്ളിലെ ലാവയില്‍ മുക്കി
    ഉണക്കാന്‍ തുവരയിട്ട
    ജീവിതത്തില്‍ നിന്നു
    ഇറ്റുവീഴുന്ന ഇരുട്ട്

    ഇനിയും വെളിച്ചം വരാതിരിക്കില്ല...

    ReplyDelete
  7. ഇരുട്ടിനപ്പുറം തൂവെളിച്ചമെന്നതും 'വിധി'!
    _______ഉള്ളില്‍ തട്ടുന്നു ഈ നല്ല കവിത...അഭിനന്ദനങ്ങള്‍ !

    ReplyDelete
  8. പുത്രവിയോഗത്തെപ്പറ്റി എന്തുപറയും ഞാന്‍?

    ReplyDelete
  9. മരണ താണ്ഡവം തന്നെ.

    ReplyDelete
  10. എനിക്കും നിനക്കും
    വിധി പകുത്തത്

    ReplyDelete
  11. സാരമില്ല മുകിലേ ...
    കടഞ്ഞ ജീവിതം അമൃതകലശങ്ങളെത്തരുന്ന ഒരുകാലമുണ്ടാകും ..

    ReplyDelete
  12. ഇതു താണ്ഡവമാണു
    മരണ താണ്ഡവം

    ReplyDelete
  13. പമ്പരം എന്നതിന് പകരം പന്‍പരം എന്ന് എഴുതിയത് കവിതയുടെ മൊത്തത്തില്‍ ഉള്ള ഫീല്‍ ഇല്ലാതാക്കി

    ReplyDelete
  14. വിധി പകുത്തു നല്‍കുന്ന കാളകൂടം ചിലപ്പോഴെങ്കിലും അനുഭവിച്ചേ മതിയാകൂ..

    കവിത കൊള്ളാം.

    ReplyDelete
  15. എന്തേ ഇങ്ങനെ ഒരു കവിത ???

    ReplyDelete
  16. മരണത്തിന്റെ ഇരുളിലും ഏതോ സ്വപ്‌നലോകം നീട്ടുന്ന വെളിച്ചം തന്നെയല്ലേ ഈ കവിതയെഴുതിച്ചതും? എല്ലാം നമ്മളെ കടന്നുപോകും. എല്ലാം....
    ശുഭാശംസകള്‍

    ReplyDelete
  17. എന്ത് പറ്റി മുകിലേ ? അങ്ങോട്ട്‌ പിടി കിട്ടിയില്ല ട്ടോ. സങ്കടം എന്തായാലും വാർന്നൊഴുകി ഇല്ലാണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥന.

    ReplyDelete
  18. കൊള്ളാം ,
    ചെറുത്‌ ആണെങ്കിലും കാതൽ ഉണ്ട് .

    അഭിനന്ദനങ്ങൾ

    ആശംസകളോടെ

    www.ettavattam.blogspot.com

    ReplyDelete
  19. കുറഞ്ഞ വരികള്‍ മതി കൂടുതല്‍ ചിന്തിപ്പിക്കാന്‍ , .

    ReplyDelete
  20. വികസ് വല്ലാത്ത ആശ്വാസം ഒരു മൂക്കടപ്പായിരുന്നെങ്കിൽ

    ReplyDelete